സ്വന്തം ഉടലിനെ ആക്രമിച്ച് 'തലയില്ലാത്ത പാമ്പ്', അമ്പരപ്പ്- വീഡിയോ
By സമകാലികമലയാളം ഡെസ്ക് | Published: 02nd May 2023 08:37 PM |
Last Updated: 02nd May 2023 08:37 PM | A+A A- |

തലയില്ലാത്ത പാമ്പിന്റെ ദൃശ്യം
പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ തലയില്ലാത്ത പാമ്പ്, അതിന്റെ ഉടലിനെ തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
തലയും ഉടലും വേര്‍പ്പെട്ട നിലയില്‍ പാമ്പ് കിടക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഉടല്‍ അനങ്ങാന്‍ തുടങ്ങുകയും തൊട്ടരികിലുള്ള പാമ്പിന്റെ തല തള്ളി നീക്കുന്നതും കാണാം.
ഇതില്‍ പ്രകോപിതനായി എന്ന് തോന്നിപ്പിക്കുന്നവിധം പാമ്പിന്റെ തല വായ് തുറന്ന് സ്വന്തം ഉടലിനെ തന്നെ കടിക്കുന്ന വീഡിയോയിലെ ഭാഗമാണ് അമ്പരപ്പ് ഉളവാക്കുന്നത്. കടിയേറ്റ് പാമ്പിന്റെ ഉടല്‍ ചുരുണ്ട് കൂടുന്നതും കാണാം.
Headless snake bites its own body pic.twitter.com/IwrRbU0HI9
— Oddly horrifying (@OddlyHorrifying) May 1, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ