ഉടമയെ ലക്ഷ്യമാക്കി പാഞ്ഞടുത്ത് സിംഹം, കടിച്ചുകീറി; കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു- നടുക്കുന്ന വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2023 11:31 AM  |  

Last Updated: 30th April 2023 11:31 AM  |   A+A-   |  

drag

പാര്‍ക്ക് ഉടമയെ സിംഹം വലിച്ചിഴയ്ക്കുന്ന ദൃശ്യം

 

സിംഹത്തെയും പുലിയെയും കടുവയെയും വളര്‍ത്തുന്ന നിരവധിപ്പേര്‍ ഉണ്ട്. എന്നാല്‍ എപ്പോഴാണ് ഇവ അപകടകാരികളാവുക എന്ന കാര്യം പറയാന്‍ സാധിക്കില്ല. അതുകൊണ്ട് ഇവയെ വളര്‍ത്തുന്നവര്‍ ഏറെ ജാഗ്രത കാട്ടണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. ഇപ്പോള്‍ ഈ മുന്നറിയിപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.

ബ്രിട്ടനിലെ പാര്‍ക്ക് ഉടമയെ സിംഹം ആക്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സിംഹത്തിന്റെ അടുത്തേയ്ക്ക് പോകുന്ന വയോധികനായ ഉടമ, സിംഹത്തിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി പിന്തിരിഞ്ഞ് ഓടാന്‍ തുടങ്ങി. എന്നാല്‍ പിന്നാലെ പാഞ്ഞെത്തിയ സിംഹം, ഉടമയെ കടിച്ചുകുടയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

തുടര്‍ന്ന് വയോധികനെ സിംഹം വലിച്ചിഴയ്ക്കുന്നതും കാണാം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍, നിലത്ത് കിടന്ന് ഞെരങ്ങുന്നതും വീഡിയോയില്‍ കാണാം. അതിനിടെ ഭയാനകമായ കാഴ്ച കണ്ട് ഒരു സ്ത്രീ അലമുറയിട്ട് കരഞ്ഞു. സിംഹം കുറ്റിക്കാട്ടില്‍ മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ  

മലയിലെ 'പ്രേതം', ഇരയ്ക്ക് പിന്നാലെ ഹിമപ്പുലി; ചെങ്കുത്തായ മലനിരയിൽ നിന്ന് താഴേക്ക്; ഒടുവിൽ- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ