ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവ്, പാകിസ്ഥാനുമായി ചർച്ചക്കില്ല; ആഞ്ഞടിച്ച് എസ് ജയശങ്കർ 

ബിലാവൽ ഭൂട്ടോയെ പേരെടുത്തു വിമർശിച്ച് മന്ത്രി ജയശങ്കർ 
എസ് ജയശങ്കർ/ എഎൻഐ
എസ് ജയശങ്കർ/ എഎൻഐ

ന്യൂഡൽഹി: പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവാണെന്ന് കേന്ദ്ര മന്ത്രി എസ് ജയശങ്കർ. ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിലാവൽ ഭൂട്ടോയുടെ പേരെടുത്ത് പറഞ്ഞ് ജയശങ്കറിന്റെ വിമർശനം. 

ഇരകൾക്ക് തീവ്രവാദ നടത്തിപ്പുകാരുമായി ചർച്ച നടത്താൻ കഴിയില്ല. തീവ്രവാദം ഇപ്പോൾ പാകിസ്ഥാനിൽ വ്യവസായമായിരിക്കുകയാണ്.
ബിലാവൽ ഭൂട്ടോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. 

തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com