രജൗറി ഏറ്റുമുട്ടൽ: മൂന്നു സൈനികർക്ക് കൂടി വീരമൃത്യു; മരണം അഞ്ചായി

പ്രദേശത്ത് ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്
കൂടുതല്‍ സൈന്യത്തെ സ്ഥലത്തേക്ക് എത്തിക്കുന്നു/ പിടിഐ
കൂടുതല്‍ സൈന്യത്തെ സ്ഥലത്തേക്ക് എത്തിക്കുന്നു/ പിടിഐ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. പരിക്കേറ്റ് ചികിത്സയിലിരുന്ന മൂന്നു സൈനികർ കൂടി മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. 

രജൗറിയിലെ കന്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വനത്തിനകത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു. 

ഇതിനിടെ ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ സൈന്യത്തിന് നേര്‍ക്ക് എറിഞ്ഞു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു സൈനികര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരെ ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റ ഒരു സൈനികൻ ചികിത്സയിലാണ്. 

രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീർ ഡിജിപിയും എഡിജിപിയും കന്തി വനമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com