കേരളത്തിലെ ഭീകരവാദ ഗൂഢാലോചനകള്‍ തുറന്നു കാട്ടുന്ന സിനിമ; 'കേരള സ്‌റ്റോറി'യെ പ്രശംസിച്ച് നരേന്ദ്രമോദി ( വീഡിയോ)

ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോഴെല്ലാം കോണ്‍ഗ്രസിന് വയറുവേദനയാണ് എന്നും നരേന്ദ്രമോദി പരിഹസിച്ചു
പ്രധാനമന്ത്രി ബെല്ലാരിയില്‍ പ്രസംഗിക്കുന്നു/ പിടിഐ
പ്രധാനമന്ത്രി ബെല്ലാരിയില്‍ പ്രസംഗിക്കുന്നു/ പിടിഐ

ബംഗലൂരു: കേരളത്തിലെ ഭീകരവാദ ഗൂഢാലോചനകള്‍ തുറന്നു കാട്ടുന്ന സിനിമയാണ്  കേരള സ്റ്റോറി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യനും, മാനുഷിക മൂല്യങ്ങള്‍ക്കും എതിരാണ്. എന്നാല്‍ വോട്ടുബാങ്കിന് വേണ്ടി ഭീകരവാദികളെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കര്‍ണാടകയിലെ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി കേരള സ്റ്റോറിയെ പ്രകീര്‍ത്തിച്ചത്. ഭീകരവാദവും അതിന്റെ പ്രവര്‍ത്തനങ്ങളുടെയും ബിഭത്സമായ സത്യമാണ് സിനിമ തുറന്നുകാട്ടുന്നത്. 

സിനിമയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് തീവ്രവാദത്തിനും ഭീകരവാദ പ്രവണതയ്ക്കുമൊപ്പം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു. വോട്ടുബാങ്കിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ഈ നിലപാട് തന്നെ ആശ്ചര്യപ്പെടുത്തി.

അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് എന്നെങ്കിലും കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയുമോ? ഭീകരാന്തരീക്ഷത്തില്‍ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും കൃഷിയും മഹത്തായ സംസ്‌കാരവും തകരും. 

ഭീകരവാദത്തിനെതിരെ ബിജെപി എന്നും കര്‍ക്കശ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. എന്നാല്‍, ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോഴെല്ലാം കോണ്‍ഗ്രസിന് വയറുവേദനയാണ് എന്നും നരേന്ദ്രമോദി പരിഹസിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com