സൂപ്പര്‍ ബൈക്ക് 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ ശ്രമിച്ചു; യൂട്യൂബര്‍ വാഹനാപകടത്തില്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2023 02:44 PM  |  

Last Updated: 05th May 2023 02:45 PM  |   A+A-   |  

agastay chauhan

അഗസ്ത്യാ ചൗഹാന്‍, വീഡിയോ സ്ക്രീൻഷോട്ട്

 

ന്യൂഡല്‍ഹി: 300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ, വാഹനാപകടത്തില്‍ യൂട്യൂബര്‍ മരിച്ചു. 12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള അഗസ്ത്യാ ചൗഹാന്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.

യമുന എക്‌സ്പ്രസ് വേയിലാണ് സംഭവം. റേസിങ് ബൈക്കായ കവസാക്കി നിഞ്ചയില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് റൈഡിങ് ഏറെ ഇഷ്ടപ്പെടുന്ന അഗസ്ത്യാ ചൗഹാന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്.  

നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വീഴ്ചയില്‍ ഹെല്‍മറ്റ് തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

രജൗറിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ