രജൗറിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th May 2023 02:19 PM  |  

Last Updated: 05th May 2023 02:19 PM  |   A+A-   |  

rajoury_amry

സൈന്യം തിരച്ചില്‍ നടത്തുന്നു/ എഎന്‍ഐ

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാലു സൈനികര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

രജൗറിയിലെ കന്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍. വനത്തിനകത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും തിരച്ചില്‍ നടത്തുകയായിരുന്നു. 

ഇതിനിടെ ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ സൈന്യത്തിന് നേര്‍ക്ക് എറിഞ്ഞു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് രണ്ടു സൈനികര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

രാവിലെ പത്തുമണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പവാറിന്റെ രാജി എന്‍സിപി നേതൃയോഗം തള്ളി; അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് പ്രമേയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ