ബംഗളൂരു: നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യരുതെന്നും, പ്രീണനരാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബലഗാവിയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഹിന്ദുത്വ സൈദ്ധാന്തികനും സ്വാതന്ത്ര്യസമര പോരാളിയുമായ സവര്‍ക്കറിനെയും, ഭഗവാന്‍ ഹനുമാനെയും കോണ്‍ഗ്രസ് അപമാനിച്ചെന്നും അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ലെന്നറിഞ്ഞിട്ടും അവര്‍ മുസ്ലീങ്ങള്‍ക്ക് നാലുശതമാനം സംവരണം നല്‍കി. ഭരണഘടന വിരുദ്ധമായ ഈ തീരുമാനം ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുസ്ലീം സംവരണം തിരികെ കൊണ്ടുവരുമെന്നും അത് ആറ് ശതമാനമാക്കി ഉയര്‍ത്തുമെന്നുമാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനമെന്നും അമിത് ഷാ പറഞ്ഞു.
നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലിംഗായത്തുകളുടെയോ, വൊക്കലിഗകളുടെയോ സംവരണമാണോ ഇല്ലാതാക്കുമോ?. ആദ്യം അത് പറയൂ - അമിത് ഷാ പറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പിഎഫ്‌ഐ നിരോധനം പിന്‍വലിക്കുമെന്നാണ് പറയുന്നത്. ബിജെപി ഒരിക്കലും വോട്ട് ബാങ്കിന്റെ പുറകെ പോകുന്നില്ല. ദേശവിരുദ്ധപ്രവര്‍ത്തനം ആരു ചെയ്താലും ജയിലില്‍ പോകും. പിഎഫ്‌ഐയുടെ അജണ്ടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്, ഒരിക്കലും കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ