രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നു വീണു; രണ്ടു പേര്‍ മരിച്ചു - വിഡിയോ 

രണ്ടു സ്ത്രീകളാണ് അപകടത്തിനിരയായത്
വിമാനം തകര്‍ന്നുവീണിടത്ത് തടിച്ചുകൂടിയ നാട്ടുകാര്‍/ട്വിറ്റര്‍
വിമാനം തകര്‍ന്നുവീണിടത്ത് തടിച്ചുകൂടിയ നാട്ടുകാര്‍/ട്വിറ്റര്‍

ജയ്പുര്‍: വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ വീടിനു മുകളില്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. രണ്ടു സ്ത്രീകളാണ് അപകടത്തിനിരയായത്. രണ്ടു പേര്‍ക്കു പരുക്കുണ്ട്. ഇവരുടെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്. 

പൈലറ്റ് രക്ഷപ്പെട്ടതായി വ്യോമസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിമാനം ജനവാസ മേഖലയില്‍ വീഴാതിരിക്കാന്‍ പൈലറ്റ് എല്ലാവിധ ശ്രമവും നടത്തിയതായി അധികൃതര്‍ പറഞ്ഞു. 

അപകടം നടന്നയിടത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്. 

അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി വ്യോമസേന അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com