ബസില്‍ കയറി വോട്ട് തേടി രാഹുല്‍ ഗാന്ധി; വീഡിയോ

യാത്രയ്ക്കിടെ ആവശ്യസാധാനങ്ങളുടെ വിലവര്‍ധനയെക്കുറിച്ചും രാഹുല്‍ ഗാന്ധി അവരോട് സംസാരിച്ചു.
രാഹുല്‍ ഗാന്ധി ബിഎംടിസി ബസില്‍ യാത്രക്കാരോട് വോട്ടഭ്യര്‍ഥിക്കുന്നു/ പിടിഐ
രാഹുല്‍ ഗാന്ധി ബിഎംടിസി ബസില്‍ യാത്രക്കാരോട് വോട്ടഭ്യര്‍ഥിക്കുന്നു/ പിടിഐ

ബംഗളൂരു; കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസം വേറിട്ട വോട്ടഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഎംടിസി ബസില്‍ കയറിയാണ് രാഹുല്‍ വോട്ടഭ്യര്‍ഥിച്ചത്. യാത്രയ്ക്കിടെ ആവശ്യസാധാനങ്ങളുടെ വിലവര്‍ധനയെക്കുറിച്ചും രാഹുല്‍ ഗാന്ധി അവരോട് സംസാരിച്ചു.

വനിതാ യാത്രക്കാര്‍ക്ക് ബിഎംടിസി ഉള്‍പ്പെടയുള്ള പൊതുഗതാഗത ബസുകളില്‍ സൗജന്യയാത്ര നല്‍കുമെന്ന വാഗ്ദാനം വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു.  ലിംഗരാജപുരത്താണ് രാഹുല്‍ ബസ് ഇറങ്ങിയത്.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പ്രചാരണത്തിനിടെ ഡെലിവറി ബോയിമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ഡെലിവറി ബോയിയുടെ സ്‌കൂട്ടറില്‍ കയറി രാഹുല്‍ യാത്ര ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിരവധി റാലികളിലും റോഡ് ഷോകളിലും രാഹുല്‍ സംബന്ധിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com