'തിരുത്താന്‍ അവസരം നല്‍കിയിട്ടും ചെയ്തില്ല; ഞങ്ങള്‍ക്ക് ഉത്തരവ് സ്റ്റേ ചെയ്യേണ്ടിവരും'; മണിപ്പൂര്‍ ഹൈക്കോടതിക്ക് എതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

മെയ്‌തേയി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദേശത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മെയ്‌തേയി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദേശത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പൂരില്‍ ഗോത്ര വര്‍ഗ വിഭാഗവും മെയ്‌തേയി വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. 

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. ഹൈക്കോടതി നിര്‍ദേശം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് വിരുദ്ധമാണ് വിധിയെന്നും ബെഞ്ച് വ്യക്തമാക്കി. പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ ലിസ്റ്റില്‍ പുതിയ സമുദായങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളെ കുറിച്ച് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

'ഞങ്ങള്‍ക്ക് മണിപ്പൂര്‍ േൈഹക്കോാടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യേണ്ടി വരും. അത് പൂര്‍ണമായും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ജസ്റ്റിസ് മുരളീധരന് തെറ്റുതിരുത്താന്‍ അവസരം നല്‍കിയിരുന്നു. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ ഹൈക്കോടതി ജഡ്ജി പാലിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാകും?'- ചീഫ് ജസ്റ്റിസ് ചോദിച്ചു.

േൈഹക്കോാടതി വിധിക്ക് പിന്നാലെ മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി പരാമര്‍ശം. ഈ വര്‍ഷം മാര്‍ച്ചിലാണ് മണിപ്പൂരിലെ മെയ്‌തേയി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് എവി മുരളീധരന്‍ നിര്‍ദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com