ഒറ്റക്കുതിപ്പില്‍ പുറത്തുകയറി, പുലിയെ കുടഞ്ഞെറിഞ്ഞ് മാന്‍; അത്ഭുത രക്ഷപ്പെടല്‍- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th May 2023 04:42 PM |
Last Updated: 18th May 2023 04:42 PM | A+A A- |

പുലിയെ കുടഞ്ഞെറിയുന്ന മാനിന്റെ ദൃശ്യം
ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്. മരത്തിന്റെ മുകളില്‍ കയറി രക്ഷപ്പെടാമെന്ന് കരുതിയാല്‍ പോലും പുലിയുടെ മുന്നില്‍ രക്ഷയില്ല. മരത്തിന്റെ മുകളില്‍ കയറിയും ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക വൈഭവമാണ്.
ഇപ്പോള്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് മാന്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സന്ദീപ് ത്രിപാദി ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് പ്രചരിക്കുന്നത്. മാനിന്റെ പിന്നാലെ പായുകയാണ് പുലി. ഒരു ഘട്ടത്തില്‍ ചാടി പുലി മാനിനെ പിടികൂടുന്നത് കാണാം.
എന്നാല്‍ കുതറിയോടി, മാന്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒടുവില്‍ പുലിയില്‍ നിന്ന് മാന്‍ ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം.
It’s definitely not his day pic.twitter.com/ftXq7Qgkvl
— Sandeep Tripathi, IFS (@sandeepifs) May 16, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
തെരുവില്‍ കിടന്ന് അടിപിടി; തല്ലാൻ വടിക്ക് പകരം പെരുമ്പാമ്പ്- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ