ഫുട്പാത്തില്‍ അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ തല, ഭയന്ന് നാട്ടുകാര്‍; അന്വേഷണം 

തെലങ്കാനയില്‍ ഫുട്പാത്തില്‍ നിന്ന് അറുത്തുമാറ്റിയ നിലയില്‍ അജ്ഞാത യുവതിയുടെ തല കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: തെലങ്കാനയില്‍ ഫുട്പാത്തില്‍ നിന്ന് അറുത്തുമാറ്റിയ നിലയില്‍ അജ്ഞാത യുവതിയുടെ തല കണ്ടെത്തി. ഹൈദരാബാദില്‍ മുസി നദിക്ക് സമീപം തല കണ്ട് ഭയന്ന നഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

ബുധനാഴ്ച ഹൈദരാബാദിലെ മലക്‌പേട്ടിലാണ് സംഭവം. 30നും 40നും ഇടയില്‍ പ്രായം തോന്നിപ്പിക്കുന്ന യുവതിയാണ് മരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തല ഫുട്പാത്തില്‍ ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. 

സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവികളുടെ സഹായത്തോടെയാണ് അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com