സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ആദ്യ  റാങ്കുകളില്‍ പെണ്‍കുട്ടികള്‍; മലയാളിത്തിളക്കമായി ഗഹാന

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഒന്നാം റാങ്ക് നേടിയ ഇഷിതാ കിഷോര്‍, ട്വിറ്റര്‍ ചിത്രം
ഒന്നാം റാങ്ക് നേടിയ ഇഷിതാ കിഷോര്‍, ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് റാങ്ക് പെണ്‍കുട്ടികള്‍ക്കാണ്. മലയാളിയായ ഗഹാനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. ഗരിമ ലോഹിയ,  ഉമാ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് രണ്ട്, മൂന്ന്, നാല് റാങ്കുകള്‍ നേടിയത്.

ആര്യ വി എം ആണ് ഗഹാനാ നവ്യ ജെയിംസിന് പിന്നില്‍ രണ്ടാമതെത്തിയ മലയാളി.പരീക്ഷയില്‍ മുപ്പത്തിയാറാം റാങ്കാണ് ആര്യ വി എം നേടിയത്.  അനൂപ് ദാസ്- 38, ഗൗതം രാജ് -63 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

സിവില്‍ സര്‍വീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ 345 പേരാണ് യോഗ്യത നേടിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com