ഡ്രൈവര്‍മാരുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞു; ചരക്കുലോറിയില്‍ ഹിമാചലിലേക്ക് രാഹുലിന്റെ യാത്ര;  വീഡിയോ

ഹരിയാനയിലെ സോനിപട്ടിലെ ഒരു ധാബയില്‍ വച്ചാണ് രാഹുല്‍ ചരക്കുലോറി ഡ്രൈവര്‍മാരെ കണ്ടുമുട്ടിയത്.
രാഹുല്‍ ഗാന്ധി ലോറിയില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം
രാഹുല്‍ ഗാന്ധി ലോറിയില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്ത ലോറി ഡ്രൈവര്‍മാരെ അമ്പരപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചരക്കുലോറിയില്‍ ഡ്രൈവര്‍ക്ക് സമീപത്തിരുന്ന് യാത്ര ചെയ്താണ് രാഹുല്‍ ഡ്രൈവര്‍മാരെ അമ്പരപ്പിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ഹിമാചലില്‍ അമ്മ സോണിയ ഗാന്ധിക്കൊപ്പം ചെലവഴിക്കാനാണ് രാഹുല്‍ ഷിംലയിലേക്ക് പോയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഹരിയാനയിലെ സോനിപട്ടിലെ ധാബയില്‍ വച്ചാണ് രാഹുല്‍ ചരക്കുലോറി ഡ്രൈവര്‍മാരെ കണ്ടുമുട്ടിയത്. അവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അംബാലയിലേക്ക് ലോറിയില്‍ പോകാനുളള രാഹുലിന്റെ തീരുമാനം. യാത്രയ്ക്കിടെ അവരുടെ ജോലിയെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും രാഹുല്‍ ചോദിച്ചറിഞ്ഞു.

'മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 90 ലക്ഷം ഡ്രൈവര്‍മാരാണ് രാജ്യത്ത് വാഹനം ഓടിക്കുന്നത്. അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. രാഹുല്‍ അവരുടെ മന്‍ കി ബാത്ത് കേട്ടു'- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയെ പരിഹസിച്ച് കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

തികച്ചും അപ്രതീക്ഷിത നീക്കമാണിതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. കര്‍ണാടക തെരഞ്ഞടുപ്പിനിടെ ബസ് യാത്ര നടത്തുകയും അവരുമായി സംവദിക്കുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പൊതുജനസമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com