സെല്‍ഫി എടുക്കുന്നതിനിടെ മൊബൈല്‍ ഡാമില്‍ വീണു; വെള്ളം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍;  സസ്‌പെന്‍ഷന്‍

ഡാമില്‍ വീണ വിലകൂടിയ മൊബൈല്‍ ഫോണ്‍ വിണ്ടെടുക്കുന്നതിന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.
ഖേര്‍ക്കട്ട ഡാം
ഖേര്‍ക്കട്ട ഡാം

ന്യൂഡല്‍ഹി: ഡാമില്‍ വീണ വിലകൂടിയ മൊബൈല്‍ ഫോണ്‍ വിണ്ടെടുക്കുന്നതിന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഒരുലക്ഷം രൂപയുടെ  മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍, വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കള്ളം പറഞ്ഞാണ്പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്. ഇതിനായി മേലുദ്യോഗസ്ഥനില്‍ നിന്ന് അനുമതി വാങ്ങുകയും ചെയ്തു. അധികാരം ദുര്‍വിനിയോഗം നടത്തിയതിനാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ ഇയാളെ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. 

ഛത്തീസ്ഗഡിലെ കാന്‍കര്‍ ജില്ലയിലെ കോലിബേഡ ബ്ലോക്കിലെ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥനായ രാജേഷ് വിശ്വാസിനെതിരെയാണ് നടപടി. ഇയാള്‍ അവധിക്കാലം ആഘോഷിക്കാനായാണ് ഖേര്‍ക്കട്ട ഡാമിലെത്തിയപ്പോഴാണ് പതിനഞ്ച് അടി ആഴമുള്ള വെള്ളത്തിലേക്ക് ഫോണ്‍ അബദ്ധത്തില്‍ വീണത്. ഫോണ്‍ ലഭിക്കുന്നതിനായി 1500 ഏക്കര്‍ കൃഷി നനയ്ക്കാന്‍ ആവശ്യുള്ള അത്രയും വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്.

മൂന്ന് ദിവസമാണ് ഇത്തരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെള്ളം വറ്റിക്കുന്നത് തടയുകയായിരുന്നു. അപ്പോഴെക്കും ആറടി വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. സെല്‍ഫി എടുക്കുന്നതിനിടെയാണ് തന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതെന്നും അതില്‍ ഓഫീസ്് വിവരങ്ങള്‍ ഉള്ളതിനാലാണ് ഫോണ്‍ വീണ്ടെടുക്കാന്‍ എല്ലാ വഴികളും തേടിയതെന്നുമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ വാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com