മധ്യപ്രദേശിലും അധികാരം തിരിച്ചു പിടിക്കും; കോണ്‍ഗ്രസ് 150 ലേറെ സീറ്റ് നേടുമെന്ന് രാഹുല്‍ ഗാന്ധി; തിരിച്ചടിച്ച് ബിജെപി ( വീഡിയോ)

ഈ വര്‍ഷം അവസാനത്തോടെ മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും
രാഹുൽ ​ഗാന്ധി സംസാരിക്കുന്നു, സമീപം കമൽനാഥ്/ പിടിഐ
രാഹുൽ ​ഗാന്ധി സംസാരിക്കുന്നു, സമീപം കമൽനാഥ്/ പിടിഐ

ന്യൂഡല്‍ഹി: കര്‍ണാടകയിലേതു പോലെ മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അടുത്തു തന്നെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 ലേറെ സീറ്റ് നേടും. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. 

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്താനായി എഐസിസി ആസ്ഥാനത്താണ് കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ഈ വര്‍ഷം അവസാനത്തോടെ മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. പാര്‍ട്ടി മധ്യപ്രദേശില്‍ 230 സീറ്റുകളാണുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തലം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജമാക്കുക ലക്ഷ്യമിട്ടാണ് ഹൈക്കമാന്‍ഡ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തത്. 

അതേസമയം രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. മധ്യപ്രദേശില്‍ ബിജെപി 200 ലേറെ സീറ്റു നേടും. അവര്‍ക്ക് പുലാവ് ഉണ്ടാക്കാനാകുമെങ്കില്‍ ഉണ്ടാക്കട്ടെ എന്നും ചൗഹാന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com