'മുത്തച്ഛനെ മന്ത്രിയാക്കണം, പ്ലീസ്' ; രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിത കത്ത്

കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം നടത്തിയപ്പോള്‍, മന്ത്രിപദം മോഹിച്ച ടിബി ജയചന്ദ്രയ്ക്ക് സ്ഥാനം കിട്ടിയിരുന്നില്ല
രാഹുൽ ​ഗാന്ധി, കത്ത്
രാഹുൽ ​ഗാന്ധി, കത്ത്

ന്യൂഡല്‍ഹി: ബിജെപിയെ തോല്‍പ്പിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയെങ്കിലും മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പാര്‍ട്ടിയില്‍ അസംതൃപ്തരേറെയാണ്. അതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അപ്രതീക്ഷിതമായി ഒരു കത്ത് കിട്ടി. കര്‍ണാടക മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ടിബി ജയചന്ദ്രയുടെ കൊച്ചുമകളാണ് രാഹുലിന് കത്തയച്ചത്. 

തന്റെ മുത്തച്ഛന്‍ ടിബി ജയചന്ദ്രയെ മന്ത്രിയാക്കണമെന്നാണ് ഏഴു വയസ്സുകാരി ആര്‍ന സന്ദീപ് കത്തില്‍ ആവശ്യപ്പെടുന്നത്. മുത്തച്ഛന്‍ മന്ത്രിയാകാത്തതില്‍ വളരെ വിഷമമുണ്ട്. വളരെ ദയാലുവും കാര്യശേഷിയുള്ളയാളുമാണ്. കഠിനാധ്വാനിയായ മുത്തച്ഛനെ മന്ത്രിയാക്കണമെന്നും കത്തില്‍ ആവശ്യമുന്നയിക്കുന്നു. 

കുട്ടി രാഹുലിന് എഴുതിയ കത്ത്
കുട്ടി രാഹുലിന് എഴുതിയ കത്ത്

കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം നടത്തിയപ്പോള്‍, മന്ത്രിപദം മോഹിച്ച ടിബി ജയചന്ദ്രയ്ക്ക് സ്ഥാനം കിട്ടിയിരുന്നില്ല. മുമ്പ് മന്ത്രിയായിരുന്ന ജയചന്ദ്രയെ ഒഴിവാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജയചന്ദ്രയുടെ അനുയായികള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ജയചന്ദ്ര ഉള്‍പ്പെടുന്ന കുഞ്ചിത്തിഗ സമുദായത്തെ അവഗണിച്ചെന്നും ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com