രാജസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ്; സച്ചിനും ഗെഹ്‌ലോട്ടും ഡല്‍ഹിയില്‍,നിര്‍ണായക ചര്‍ച്ച

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച
അശോക് ഗഹ്‌ലോട്ട്,സച്ചിന്‍ പൈലറ്റ്/പിടിഐ
അശോക് ഗഹ്‌ലോട്ട്,സച്ചിന്‍ പൈലറ്റ്/പിടിഐ


ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി. 

താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഈമാസം തന്നെ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സച്ചിന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ കാലത്ത് നടന്ന അഴിമതികളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ സര്‍ക്കാരിന് എതിരെ പരസ്യമായി രംഗത്തുവന്നത്. 

ഈവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇരു നേതാക്കളും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. കര്‍ണാടകയില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള തര്‍ക്കം ഖാര്‍ഗെ രമ്യമായി പരിഹരിച്ചിരുന്നു. അതേ ഫോര്‍മുല തന്നെ രാജസ്ഥാനിലും ഹൈക്കമാന്‍ഡ് സ്വീകരിക്കും എന്നാണ് നിപ്പോര്‍ട്ടുകള്‍. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com