പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ: മഹുവ മൊയ്ത്ര ഇന്ന് എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ

പാർലമെന്ററി എത്തിക്സ് കമ്മിറ്റി ഇരട്ടത്താപ്പു കാട്ടുകയാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു
മഹുവ മൊയ്ത്ര /ഫയല്‍ ചിത്രം
മഹുവ മൊയ്ത്ര /ഫയല്‍ ചിത്രം

ന്യൂഡൽഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് ലോക്‌സഭാ എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരാകും. ബിജെപി എംപി നിഷികാന്ത് ദുബെ നൽകിയ പരാതിയിലാണ് മഹുവ മൊയ്ത്രയെ ചോദ്യം ചെയ്യുന്നത്. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ചാണ് ബിജെപി എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കിയത്.

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്‌ക്കെതിരെ ആരോപണം. പാർലമെന്ററി എത്തിക്സ് കമ്മിറ്റി ഇരട്ടത്താപ്പു കാട്ടുകയാണെന്ന് ആരോപിച്ച മഹുവ മൊയ്ത്ര, തനിക്കെതിരെ സത്യവാങ്മൂലം നൽകിയ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയെ വിസ്തരിക്കാൻ അനുവദിക്കണമെന്ന് എത്തിക്സ് കമ്മിറ്റി ചെയർമാൻ  വിനോദ് കുമാര്‍ സോങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിക്കാരനായ മുൻസുഹൃത്ത് അഡ്വ. ജയ് അനന്ത് ദെഹദ്രായ് കമ്മിറ്റിക്ക് മൊഴിനൽകിയെങ്കിലും രേഖാമൂലമുള്ള തെളിവുകളൊന്നും നൽകിയിട്ടില്ല. ആരോപണമുന്നയിച്ച വ്യവസായി ദർശൻ ഹിരാനന്ദാനിയും തെളിവൊന്നുമില്ലാതെ സത്യവാങ്മൂലമാണ് നൽകിയത്. ഇരുവരെയും എതിർവിസ്താരം ചെയ്യാൻ അനുവദിക്കണമെന്നും ഈ ആവശ്യത്തിന്മേലുള്ള തീരുമാനം രേഖാമൂലം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്ററി സമിതികൾക്ക് ക്രിമിനൽ സ്വഭാവമുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ അധികാരമില്ല. ഏതെങ്കിലും സർക്കാർ വകുപ്പുകളിൽനിന്ന് സമിതി റിപ്പോർട്ട് വാങ്ങിയാൽ എതിർ വാദത്തിനായി അതിന്റെ പകർപ്പ്‌ തനിക്കു നൽകണമെന്നും മഹുവ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com