കാട്ടാനയുടെ വാലില്‍ പിടിച്ച് വലിച്ചു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വീഡിയോ 

വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം
നാട്ടുകാരെ ഓടിച്ചിടുന്ന കാട്ടാനയുടെ ദൃശ്യം
നാട്ടുകാരെ ഓടിച്ചിടുന്ന കാട്ടാനയുടെ ദൃശ്യം

ന്യജീവികളെ ഉപദ്രവിക്കരുത് എന്നാണ് നിയമം. അവയുടെ സൈ്വര്യവിഹാരത്തിന് തടസ്സം നില്‍ക്കുന്ന തരത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് നിയമങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ കാട്ടാനയുടെ വാലില്‍ പിടിച്ച് വലിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം. കാട്ടാനയുടെ വാലില്‍ പിടിച്ച് നാട്ടുകാര്‍ വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെ രോഷാകുലനായ കാട്ടാന, ഉപദ്രവിക്കാന്‍ ശ്രമിച്ചവരെ ഓടിച്ചിടുന്നതും വീഡിയോയില്‍ കാണാം. ഭാഗ്യം കൊണ്ട് മാത്രമാണ് നാട്ടുകാര്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. 

ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് സുരേന്ദര്‍ മെഹ്‌റ എക്‌സില്‍ കുറിച്ചു. കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലക്ഷിക്കാവുന്ന കുറ്റമാണിതെന്നും കുറിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com