ഭാര്യയില്‍നിന്നു വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധം; കുറ്റകരമെന്ന് ഹൈക്കോടതി

പങ്കാളിയില്‍നിന്നു വിവാഹ മോചനം നേടാതെ മറ്റൊരാളുമായി ഒരുമിച്ചു താമസിക്കുന്നതിനെ ലിവ് ഇന്‍ ബന്ധമായി കാണാനാവില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡിഗഢ്: ഭാര്യയില്‍നിന്നു വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യാത്വമായി കണക്കാക്കാമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം 494, 495 വകുപ്പുകള്‍ പ്രകാരം ഇതു കുറ്റകരമാണെന്ന് ഹൈക്കോടതി വിധിച്ചു.

പങ്കാളിയില്‍നിന്നു വിവാഹ മോചനം നേടാതെ മറ്റൊരാളുമായി ഒരുമിച്ചു താമസിക്കുന്നതിനെ ലിവ് ഇന്‍ ബന്ധമായി കാണാനാവില്ലെന്ന് ജസ്റ്റിസ് കുല്‍ദീപ് തിവാരി പറഞ്ഞു. ഇത് നിയമപ്രകാരം കുറ്റകരമായ പ്രവൃത്തിയാണെന്ന് കോടതി വ്യക്തമാക്കി.

ലിവ് ഇന്‍ ബന്ധത്തിനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം. സ്ത്രീയുടെ ബന്ധുവില്‍നിന്നു ഭീഷണിയുണ്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

ഹര്‍ജി നല്‍കിയ പുരുഷന്‍ നേരത്തെയുള്ള  വിവാഹം നിയമപ്രകാരം വേര്‍പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ടെന്നും കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com