മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2023 08:28 AM  |  

Last Updated: 21st November 2023 08:28 AM  |   A+A-   |  

Supreme Court

സുപ്രീംകോടതി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നിയമം ചോദ്യം ചെയ്തു കേരളത്തില്‍ നിന്നടക്കമുള്ള ഹര്‍ജികളാണ് കോടതിക്ക് മുന്നില്‍ എത്തുക.  

ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമെന്നാണ് പ്രധാന ആവശ്യം. നിയമം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നുമുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചു.
 

മുത്തലാഖില്‍ മൊഴി ചൊല്ലുന്ന പുരുഷന്‍മാര്‍ക്ക് തടവ് ശിക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സാമ്പിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ; ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ