സ്‌കൂള്‍ കുട്ടികളുമായി പാഞ്ഞെത്തി; ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ച് ലോറി; എട്ടുകുട്ടികള്‍ക്ക് പരിക്ക്; വീഡിയോ

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
accident_
accident_


വിശാഖപട്ടണം: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരുവിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. 

വിശാഖപട്ടണത്തെ സംഗം സരത് തീയറ്റര്‍ ജങ്ഷനില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.  ബെഥനി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.ഓട്ടോ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടിയുടെ ആഘാതത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു. മൂന്ന് പേര്‍ ഓട്ടോറിക്ഷക്കുള്ളില്‍ കുടുങ്ങി. മറ്റ് വാഹനങ്ങളില്‍ ഉള്ളവരും അപകട സമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരുമാണ് കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. 

വലിയ പരിക്കുകളില്ലാത്ത മൂന്ന് പേരെ ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് നാല് പേര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനിയെയാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഓട്ടോറിക്ഷാ ഡ്രൈവറും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.ഡയമണ്ട് പാര്‍ക്ക് റോഡില്‍ നിന്ന് അംബേദ്കര്‍ സ്റ്റാച്യൂ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com