സില്‍ക്യാര ടണല്‍ ദുരന്തം; വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്, എട്ട് മീറ്റര്‍ ദൂരം പിന്നിട്ടതായി റിപ്പോര്‍ട്ട്

വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിനായി രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം/ പിടിഐ
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം/ പിടിഐ

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് നടത്തിയ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍ ഒന്നര മണിക്കൂറിനുള്ളില്‍ 8 മീറ്റര്‍ ദൂരം പിന്നിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍, 900 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. 

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്  ഞായറാഴ്ചയാണ്  ആരംഭിച്ചത്. വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിനായി രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു, രണ്ടാമത്തെ ഓപ്ഷനായാണ് തൊഴിലാളികളെ രക്ഷിക്കാന്‍ തുരങ്കത്തിന് മുകളിലുള്ള മറ്റൊരു ഭാഗത്ത് വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് ജോലി ആരംഭിച്ചത്. ടണലിന്റെ ഈ ഭാഗത്ത് വൈദ്യുതിയും വെള്ളവും ലഭ്യമാണ്.

സ്ഥലത്ത് ഇനി മണ്ണിടിച്ചിലിന് സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ്  പറഞ്ഞു. സ്ഥലത്ത്‌ വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.  ചൊവ്വാഴ്ച, തുരങ്കത്തിലേക്ക് എന്‍ഡോസ്‌കോപ്പി ക്യാമറ എത്തിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com