ചൈനയിലെ ശ്വാസകോശ രോഗം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രം  

ചൈനയില്‍ കുട്ടികളിലടക്കം ശ്വാസകോശ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഫയൽ ചിത്രം
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഫയൽ ചിത്രം

ന്യൂഡല്‍ഹി: ചൈനയില്‍ കുട്ടികളിലടക്കം ശ്വാസകോശ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം. ഇത്തരം രോഗാവസ്ഥകളെ നേരിടാനുള്ള തയാറെടുപ്പുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ചൈനയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

പൊതുജനാരോഗ്യം, ആശുപത്രി സംവിധാനങ്ങള്‍ എന്നിവ അടിയന്തരമായി വിലയിരുത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആവശ്യത്തിനു ജീവനക്കാര്‍, കിടക്കകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍, പിപിഇ കിറ്റ്, പരിശോധനാ കിറ്റ് തുടങ്ങിയവ ഉറപ്പാക്കണം. ഓക്‌സിജന്‍ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവര്‍ത്തനം കുറ്റമറ്റതാണെന്ന് പരിശോധിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വടക്കന്‍ ചൈനയില്‍ ശ്വാസകോശ രോഗങ്ങളും പക്ഷിപ്പനി കേസുകളുമാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ടിന്റെയും കാര്യത്തില്‍ നിലവില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്നും കേന്ദ്രം പറയുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com