കുടുംബവഴക്ക്, 45കാരന്റെ വലതുചെവി കടിച്ചെടുത്തു; ഭാര്യയ്‌ക്കെതിരെ അന്വേഷണം 

വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വലതു ചെവി ഭാര്യ കടിച്ചെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വലതു ചെവി ഭാര്യ കടിച്ചെടുത്തതായി പരാതി. വിട്ടുപോയ ചെവി തുന്നിച്ചേര്‍ക്കുന്നതിന് 45കാരന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. മകനാണ് 45കാരനെ ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി സുല്‍ത്താന്‍പുരി മേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ വീട്ടിലെ മാലിന്യം കളയാന്‍ താന്‍ പുറത്ത് പോയി തിരിച്ചുവന്ന ശേഷമായിരുന്നു ആക്രമണമെന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഭാര്യയോട് വീട് വൃത്തിയാക്കാന്‍ പറഞ്ഞ ശേഷമാണ് മാലിന്യം പുറത്ത് കൊണ്ടുപോയി കളയാന്‍ പോയത്. തിരിച്ചുവന്നപ്പോള്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഭാര്യ തന്നോട് വഴക്കിന് വന്നതായും 45കാരന്റെ പരാതിയില്‍ പറയുന്നു.

വീട് വിറ്റ് അതിന്റെ ഒരു ഭാഗം തനിക്ക് നല്‍കണമെന്നും കുട്ടികള്‍ക്കൊപ്പം മാറി താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാര്യ പറഞ്ഞു. ഭാര്യയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുപിതയായ ഭാര്യ തന്നെ അടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ തള്ളിമാറ്റി. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്ന് വട്ടംപിടിച്ച ശേഷം വലതു ചെവി കടിച്ചെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. മകനാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com