ജീവനില്‍ കൊതിയില്ലേ?, കൂറ്റന്‍ മൂര്‍ഖന്‍ പാമ്പുമായി യുവാവിന്റെ തമാശക്കളി- വീഡിയോ 

ഉത്തര്‍പ്രദേശില്‍ മൂര്‍ഖന്‍ പാമ്പുമായി കളിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു
മൂർഖൻ പാമ്പുമായി യുവാവിന്റെ അതിസാഹസികത
മൂർഖൻ പാമ്പുമായി യുവാവിന്റെ അതിസാഹസികത

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂര്‍ഖന്‍ പാമ്പുമായി കളിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വെറുംകൈ കൊണ്ട് പാമ്പിന്റെ വാലില്‍ പിടിച്ച് യുവാവ് ഉയര്‍ത്തുന്നതും മറ്റുള്ളവര്‍ വീഡിയോ ചിത്രീകരിക്കുന്നതുമായ അപകടകരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത്തരത്തില്‍ വിഷമുള്ള പാമ്പിനെ കൈകാര്യം ചെയ്യുന്നത് അപകടമാണ് എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ബറാബങ്കിയിലാണ് സംഭവം. ക്രിക്കറ്റ് ബാറ്റേന്തി നില്‍ക്കുന്ന യുവാക്കളാണ് പാമ്പിനെ ഉപയോഗിച്ച് അതിസാഹസികത കാണിച്ചത്. കളിക്കുന്ന സ്ഥലത്തിന് അടുത്തുള്ള കൃഷിയിടത്തില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്. പാമ്പിനെ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിക്കുന്നതിന് പകരം യുവാക്കള്‍ അതിസാഹസികതയ്ക്ക് മുതിരുകയായിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് പാമ്പിന്റെ കടിയേല്‍ക്കാതെയിരുന്നത് എന്ന തരത്തിലും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബോക്‌സിലിട്ട് അടച്ച പാമ്പിനെയാണ് യുവാവ് വെറുംകൈ കൊണ്ട് എടുത്തത്. വാലില്‍ പിടിച്ച് ഉയര്‍ത്തി പാമ്പുമായി യുവാവ് തൊട്ടടുത്തുള്ള സൈക്കിളിന്റെ അടുത്ത് പോയി. ഒടുവില്‍ ബോക്‌സില്‍ തന്നെ കൊണ്ടുപോയി അടയ്ക്കുന്നതും വീഡിയോയില്‍ കാണാം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com