പറക്കുന്നതിനിടെ ഓവർഹെഡ് ബിന്നിൽ നിന്നും വെള്ളം ചോരുന്നു; എയർ ഇന്ത്യയ്‌ക്കെതിരെ വിമർശനം, വിഡിയോ

വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ നിന്ന് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തു വന്നത്
എയർ ഇന്ത്യ  വിമാനത്തിൽ വെള്ളച്ചോർച്ച/ എക്‌സ്‌ വിഡിയോ സ്ക്രീൻഷോട്ട്
എയർ ഇന്ത്യ  വിമാനത്തിൽ വെള്ളച്ചോർച്ച/ എക്‌സ്‌ വിഡിയോ സ്ക്രീൻഷോട്ട്

സോഷ്യൽമീഡിയയിൽ വൈറലായി എയർ ഇന്ത്യ  വിമാനത്തിലെ വെള്ളച്ചോർച്ച. യാത്രക്കിടെ വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ നിന്ന് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തു വന്നത്. ഓവർഹെഡ് ബിന്നിൽ നിന്നും വെള്ളം സീറ്റിലേക്ക് വീഴുന്നതും മറുഭാഗത്തെ സീറ്റിൽ യാത്രക്കാർ വിശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

വിമാന കമ്പനിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. സംഭവത്തിൽ യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ചിലർ കമന്റു ചെയ്‌തിട്ടുണ്ട്. എന്നാൽ ആരുടെയും ബാ​ഗിൽ വെള്ളം നിറച്ചത് വെച്ചതിൽ നിന്നും ചോർന്നതാകാമെന്നും വിമാനക്കമ്പനിയെ അതിന്റെ പേരിൽ കുറ്റം പറയരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.

2018ൽ സമാന അനുഭവം ഫ്രാങ്ക്ഫർട്ട് -ഡൽഹി യാത്രക്കിടെ എയർകണ്ടീഷനിലെ തകരാറുമൂലം സംഭവിച്ചുവെന്നും എന്നാൽ പത്ത് മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിച്ചുവെന്നും ഒരാൾ കമന്റ് ചെയ്‌തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com