ബിഹാറിലെ ജാതി സെന്‍സസ് കണ്ടെത്തലുകള്‍ മറയ്ക്കാനുള്ള ശ്രമം; ന്യൂസ് ക്ലിക്ക് റെയ്ഡില്‍ കോണ്‍ഗ്രസ്
By സമകാലിക മലയാളം ഡെസ്ക് | Published: 03rd October 2023 02:16 PM |
Last Updated: 07th October 2023 11:25 AM | A+A A- |

ന്യൂസ് ക്ലിക്ക് പോര്‍ട്ടലുമായി ബന്ധപ്പെട്ടവരുടെ വസതിയില്‍ ഡല്‍ഹി പൊലീസ് റെയ്ഡിനെത്തിയപ്പോള്‍/ പിടിഐ
ന്യൂഡല്‍ഹി: ബിഹാറിലെ ജാതി സെന്‍സസിലെ സ്‌ഫോടനാത്മക കണ്ടെത്തലുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ന്യൂസ് ക്ലിക്ക് പോര്‍ട്ടലിലും മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും നടന്ന റെയ്ഡ് എന്ന് കോണ്‍ഗ്രസ്.
'ബിഹാറിലെ ജാതി സെന്‍സസിന്റെ സ്‌ഫോടനാത്മകമായ കണ്ടെത്തലുകളില്‍ നിന്നും രാജ്യത്തുടനീളം വര്‍ധിച്ചുവരുന്ന ജാതി സെന്‍സസ് ആവശ്യത്തില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ റെയ്ഡ്. സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍, അദ്ദേഹം പഠിച്ചുവച്ചിരിക്കുന്ന സ്ഥിരം മാര്‍ഗം ഉപയോഗിക്കുന്നു, അത് ശ്രദ്ധ തിരിച്ചുവിടുക എന്നുള്ളതാണ്'-പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര എക്‌സില്‍ കുറിച്ചു.
'പാദസേവകരുടെ ഒരു വലിയ സൈന്യം ഉണ്ടായിട്ടും, ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും സത്യം പറയാന്‍ തയ്യാറാകുന്നു. പക്ഷേ സത്യം പറയുന്നവരോടും ചോദ്യം ചോദിക്കുന്നവരോടും പ്രധാനമന്ത്രി ഒരു പ്രത്യേക പ്രശ്‌നമുണ്ട്. അതിനാല്‍ അവര്‍ റെയ്ഡ് ചെയ്യപ്പെടും. എന്നാല്‍, പാദസേവകരെ പോലെ എല്ലാവരും നട്ടെല്ല് നഷ്ടപ്പെട്ടവരല്ലെന്ന് സാഹിബ് മറന്നുപോയി.'- കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിന്‍ഡെ എക്‌സില്‍ കുറിച്ചു.
അമേരിക്കന്‍ കോടീശ്വരന്‍ വഴി ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു എന്നാണ് ന്യൂസ് ക്ലിക്കിന് എതിരെയുള്ള കേസ്. ഇന്ന് രാവിലെ, ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളും ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി. സ്ഥാപനത്തിന് എതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ 'എന്ത് ഡ്രൈ ഡേ', ബൈക്കിലിരുന്ന് മദ്യപിക്കാന്‍ കുരങ്ങന്റെ ശ്രമം- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ