'എന്ത് ഡ്രൈ ഡേ', ബൈക്കിലിരുന്ന് മദ്യപിക്കാന്‍ കുരങ്ങന്റെ ശ്രമം- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd October 2023 01:23 PM |
Last Updated: 03rd October 2023 01:23 PM | A+A A- |

ബൈക്കില്‍ ഇരുന്ന് മദ്യകുപ്പി തുറക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ ദൃശ്യം
ലഖ്‌നൗ: ഗാന്ധി ജയന്തി ദിനമായതിനാല്‍ ഡ്രൈ ഡേ ആയിരുന്ന ഇന്നലെ ബൈക്കില്‍ ഇരുന്ന് മദ്യപിക്കാന്‍ ശ്രമിച്ച കുരങ്ങന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബൈക്കിലെ ബാഗില്‍നിന്നുമാണ് കുരങ്ങന് മദ്യകുപ്പി ലഭിച്ചത്. കുപ്പി തുറന്ന് മദ്യം കുടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
പിയുഷ് റായ് എന്നയാളാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിഡിയോ പങ്കുവച്ചത്. കാന്‍പൂരില്‍ പൊലീസ് കമ്മീഷണര്‍ ഓഫിസിന് സമീപമാണ് സംഭവം. ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലെ ബാഗില്‍നിന്നുമാണ് കുരങ്ങന് മദ്യകുപ്പി ലഭിച്ചത്. രണ്ട് കുപ്പി ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് പുറത്തേക്ക് എടുത്തത്. അടപ്പ് തുറക്കാനായി കുരങ്ങന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
പ്രദേശത്ത് സ്ഥിരമായി കാണുന്ന കുരങ്ങാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കുപ്പി തുറക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുകയും പിന്നീട് വീണ്ടും ബാഗില്‍ കൈയിടുന്നതും വിഡിയോയില്‍ കാണാം.
Happened at police commissioner's office in Kanpur, UP. pic.twitter.com/TugMvQRGth
— Piyush Rai (@Benarasiyaa) October 2, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
ഔഡി കാറിൽ വന്നിറങ്ങി ചീര വിൽപ്പന; മലയാളി കർഷകന്റെ വിഡിയോ വൈറൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
.