ഔഡി കാറിൽ വന്നിറങ്ങി ചീര വിൽപ്പന; മലയാളി കർഷകന്റെ വിഡിയോ വൈറൽ

ഔഡിക്കാറിൽ ചീര വിൽപ്പന 
സുജിത് എസ്‌പി/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
സുജിത് എസ്‌പി/ ഇൻസ്റ്റ​ഗ്രാം വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

സോഷ്യൽമീഡിയയിലെ സെലിബ്രിറ്റി കർഷകനാണ് സുജിത് എസ്‌പി. യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലുമായി ലക്ഷക്കണക്കിന് ഫോഴോവേഴ്‍സാണ് സുജിത്തിനുള്ളത്. 10 വര്‍ഷത്തോളമായി കൃഷിരം​ഗത്തുള്ള സുജിത്തിന്റെ പല വിഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ഔഡി എ4 സെഡാന്‍ കാറിൽ ചീര വിൽക്കാനിറങ്ങിയ സുജിത്തിന്റെ വിഡിയോയാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞോടുന്നത്.

'വെറൈറ്റി ഫാർമർ' എന്ന സുജിത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നാല്‌ ലക്ഷത്തിലധികം ലൈക്കുകളും വിഡിയോയ്‌ക്ക് കിട്ടി. ഔഡിക്കാറിൽ അങ്ങാടിയിൽ എത്തുന്ന സുജിത് ചീര വിൽക്കുന്നതും സുജിത്തിന്റെ ചീര കൃഷിയുമൊക്കെ വിഡിയോയിൽ കാണിക്കുന്നുണ്ട്. സുജിത്തിന്റെ കഠിനാധ്വനത്തെയും പ്രയ്‌നതേയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

അടുത്തിടെയാണ് സുജിത്ത് 44 ലക്ഷം രൂപ വിലവരുന്ന ഔഡി എ4 സെഡാന്‍ കാര്‍ സ്വന്തമാക്കിയത്. സംസ്ഥാന യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ സുജിത്തിന് ലഭിച്ചിട്ടുണ്ട്. പലതരം വിളകള്‍ കൃഷി ചെയ്ത് ചെറിയ രീതിയിലായിരുന്നു സുജിത്തിന്റെ തുടക്കം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതാണ് സുജിത്തിന്റെ രീതി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER