ക്ലാസിനിടെ ഫിസിക്‌സ് അധ്യാപകനെ ചെരുപ്പൂരി തല്ലി വിദ്യാർഥി; വൈറൽ വിഡിയോ

അധ്യാപകനെ തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട് 
അധ്യാപകനെ വിദ്യാർത്ഥി തല്ലുന്നു/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്
അധ്യാപകനെ വിദ്യാർത്ഥി തല്ലുന്നു/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ൺലൈൻ ലൈവ് ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി തല്ലി വിദ്യാർഥി. കോച്ചിങ് ആപ്പായ 'ഫിസിക്‌സ് വാല'യുടെ ലൈവ് ക്ലാസിലാണ് അധ്യാപകന് ദുരനുഭവം നേരിട്ടത്. ക്ലാസെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലിരുന്ന വിദ്യാര്‍ഥി ചെരുപ്പൂരി അധ്യാപകനെ തല്ലുകയായിരുന്നു. അധ്യാപകന്‍ തല്ലുകിട്ടാതെ ഒഴിഞ്ഞു മാറുന്നതും വിഡിയോയില്‍ കാണാം. 

സോഷ്യൽ മീഡിയയിലടക്കം വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ വിദ്യാർഥിക്ക് പെട്ടന്ന് പ്രകോപനമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വിദ്യാർഥിയുടെ പെരുമാറ്റത്തെ വിമർശിച്ച നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റു ചെയ്‌തത്.

'പുതിയ തലമുറയിൽ ഇതൊക്കെ സാധാരണമായിരിക്കുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. 2016ലാണ് 'ഫിസി‌ക്‌സ് വാല' എന്ന ഫിസി‌ക്‌സ് കോച്ചിങ് ആപ്പ് ആരംഭിക്കുന്നത്. മികച്ച ട്രെയിനിങ്ങിലൂടെ വിദ്യാർഥികൾക്ക് ഫിസിക്‌സ് കൂടുതൽ എളുപ്പമാക്കുന്ന ആപ്പ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റായിരുന്നു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളാണ് കൂടുതലായും ഈ ആപ്പ് ഉപയോഗിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

On Camera, 6-Year-Old Falls Face First, Dies After Being Slapped By Teacher
Tamil Nadu CM Vijay Presents Gift Box to Home Minister Amit Shah
Rahul Gandhi shared an emotional note praising mother Sonia Gandhi on Rajiv Gandhi's birth anniversary ahead of the release of her memoir Belonging
cjp protest
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com