കാമുകനെ കാണുന്നത് തടഞ്ഞു; 16 കാരി അമ്മയ്ക്ക് വിഷം നല്‍കി; കേസ്

വിഷം കലര്‍ത്തിയ ചായ കുടിച്ച് അമ്മ ബോധം  കെട്ടുവീണതിനെ തുടര്‍ന്ന് പരിഭ്രാന്തിയായ പെണ്‍കുട്ടി അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബറേലി: കാമുകനെ കാണുന്നത് വിലക്കിയതിനെ തുടര്‍ന്ന് പതിനാറുകാരി അമ്മയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം. വിഷം കലര്‍ത്തിയ ചായ കുടിച്ച് അമ്മ ബോധം  കെട്ടുവീണതിനെ തുടര്‍ന്ന് പരിഭ്രാന്തിയായ പെണ്‍കുട്ടി അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം.

ആശുപത്രിയിലെത്തിച്ച സംഗീത യാദവ് അപകടനില തരണം ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിക്കും കാമുകനുമെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ടുകാരനായ കാമുകന്‍ ഹിമാന്‍ഷു കുമാറാണ് വിഷം എത്തിച്ച് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഹിമാന്‍ഷുകുമാര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.

കാമുകനെ കാണുന്നത് നിര്‍ത്തണമെന്നും അല്ലാത്തപക്ഷം വീട്ടില്‍ പൂട്ടിയിടുമെന്നും അമ്മ സംഗീത മകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. തുടര്‍ന്നാണ് അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com