പരിണാമ സിദ്ധാന്തം ചോദ്യം ചെയ്ത് ഹര്‍ജി; എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് സുപ്രീം കോടതി

സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അതൊരു റിട്ട് ഹര്‍ജി ആക്കാന്‍ കഴിയില്ല. 
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:   ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെയും ഐന്‍സ്റ്റീന്റെ  ആപേക്ഷികതാ സിദ്ധാന്തത്തെയും ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.    ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ശാസ്ത്രീയ വിശ്വാസങ്ങളെ വെല്ലുവിളിച്ച് ഒരു റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.  

ഡാര്‍വീനിയന്‍ പരിണാമ സിദ്ധാന്തവും ഐന്‍സ്റ്റീന്റെ സമവാക്യവും തെറ്റാണെന്ന് തെളിയിക്കാനാണ് ഹര്‍ജിക്കാരന്‍ ആഗ്രഹിക്കുന്നത്. സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അതൊരു റിട്ട് ഹര്‍ജി ആക്കാന്‍ കഴിയില്ല. 

രാജ്കുമാര്‍ എന്നയാള്‍ കോടതിയിലെത്തുകയും താന്‍ സ്‌കൂളില്‍ രണ്ട് സിദ്ധാന്തങ്ങളും പഠിച്ചുവെന്നും എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയെന്നും പറഞ്ഞു. ''നിങ്ങള്‍ പഠിച്ചു എന്നത് ശരി തന്നെ, തെറ്റാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ സുപ്രീംകോടതിക്ക് എന്ത് ചെയ്യാനാവും'' എന്നും കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 32 പ്രകാരം നിങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെട്ടതെങ്ങനെയാണെന്നും കോടതി ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com