ഇസ്രയേലിൽ നിന്നും മൂന്നാമത്തെ വിമാനവും എത്തി; 197 പേരിൽ 18 മലയാളികൾ, വിഡിയോ

197 ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്
ഇസ്രയേലിൽ നിന്നുള്ള മൂന്നാമത്തെ വിമാനം എത്തി/ എഎൻഐ
ഇസ്രയേലിൽ നിന്നുള്ള മൂന്നാമത്തെ വിമാനം എത്തി/ എഎൻഐ

ന്യൂഡല്‍ഹി:  ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാ​ഗമായി ഇസ്രയേലിൽ നിന്നുള്ള മൂന്നാമത്തെ വിമാനം പുലര്‍ച്ചെ 1.15 ന് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്തില്‍ എത്തി. 197 പേരടങ്ങിയ സംഘത്തിൽ 18 മലയാളികൾ ആണ് ഉള്ളത്. ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും രണ്ടാമത്തെ വിമാനം ഇന്നലെയാണ് ഡല്‍ഹിയില്‍ എത്തിയത്. 235 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഘത്തില്‍ 16 മലയാളികള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

നിലവിൽ 20 മലയാളികളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ഡല്‍ഹി കേരള ഹൗസിൽ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ എത്തിയവർ നേരിട്ട് നാട്ടിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. 

ഓപ്പറേഷൻ അജയ്‌യുടെ ഭാ​ഗമായി ആദ്യം എത്തിയ വിമാനത്തിൽ  212 പേരാണ് ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽ നിന്നു വിമാനം പുറപ്പെട്ടത്.ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പോകും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com