മലദ്വാരത്തിലും ബ്ലൗസിനുള്ളിൽ തേച്ചുപിടിപ്പിച്ചും സ്വർണം കടത്താൻ ശ്രമം; വിദേശ വനിത ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ശരീരത്തിനുള്ളിലും ബ്ലൗസിനുള്ളിലും ഡ്രൈ ഫ്രൂട്ട്‌സിനിടയിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലേറെ സ്വര്‍ണമാണ് പിടിച്ചെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗലൂരു: ബം​ഗലൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലേറെ സ്വര്‍ണം പിടികൂടി. വിദേശവനിത ഉള്‍പ്പെടെ മൂന്ന് യാത്രക്കാരില്‍ നിന്നായി 67 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ശരീരത്തിനുള്ളിലും ബ്ലൗസിനുള്ളിലും ഡ്രൈ ഫ്രൂട്ട്‌സിനിടയിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലേറെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 

വെള്ളിയാഴ്ച രാത്രി ക്വലാലംപുരില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ബംഗലൂരുവിലെത്തിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. മലേഷ്യന്‍ യുവതിയെ പരിശോധിച്ചപ്പോള്‍ മലദ്വാരത്തില്‍  ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തി. 579 ഗ്രാം സ്വര്‍ണമാണ് നാല് ക്യാപ്‌സ്യൂളുകളാക്കി യുവതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. 

ബ്ലൗസിനുള്ളില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിനാണ് മറ്റൊരു യുവതിയെ കസ്റ്റംസ് പിടികൂടിയത്.  ബ്ലൗസ് മുറിച്ച് പരിശോധിച്ചപ്പോൾ, അകത്ത് പേസ്റ്റ് രൂപത്തിലാക്കിയ 301 ​ഗ്രാം സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തി. ശനിയാഴ്ച ഗള്‍ഫ് എയര്‍ വിമാനത്തില്‍ കുവൈത്തില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഡ്രൈ ഫ്രൂട്‌സിനിടയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com