അശ്ലീല പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി

സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുംവിധമുള്ള പോസ്റ്റില്‍ ഹര്‍ജിക്കാരന്‍ ലൈക്ക് ചെയ്‌തെന്നാണ് പൊലീസ് ഉന്നയിച്ച വാദം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലഹാബാദ്: ഫെയ്‌സ്ബുക്കിലോ എക്‌സിലോ അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്നാല്‍ ഇവ ഷെയര്‍ ചെയ്യുന്നത് വിവര സാങ്കേതിക നിയമത്തിലെ 67 വകുപ്പു പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു.

പോസ്റ്റ് ഷെയര്‍ ചെയ്യുന്നതോ റിട്വീറ്റ് ചെയ്യുന്നതോ നിയമത്തില്‍ പറയുന്ന, പ്രചരിപ്പിക്കലില്‍ ഉള്‍പ്പെടും. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ കുറ്റകരമായ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പ്രചരിപ്പിക്കല്‍ എന്നതിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രകോപനപരമായ പോസ്റ്റ് ലൈക്ക് ചെയ്തതിന് പൊലീസ് കേസെടുത്തതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കുമാര്‍ സിങ് ദേശ്വാളിന്റെ ഉത്തരവ്. സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുംവിധമുള്ള പോസ്റ്റില്‍ ഹര്‍ജിക്കാരന്‍ ലൈക്ക് ചെയ്‌തെന്നാണ് പൊലീസ് ഉന്നയിച്ച വാദം. 

ഐടി ആക്ട് 67ാം വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വകുപ്പ് അശ്ലീല ഉള്ളടക്കം സംബന്ധിച്ചാണെന്നും പ്രകോപനപരമായ ഉള്ളടക്കം ഇതിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു. അശ്ലീല ഉള്ളടക്കം ലൈക്ക് ചെയ്താല്‍ പോലും ഈ വകുപ്പു പ്രകാരം കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com