മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവ് അച്ഛനെ അടിച്ചുകൊന്നു

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2023 10:12 AM  |  

Last Updated: 11th September 2023 10:12 AM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

മുംബൈ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അച്ഛനെ അടിച്ചുകൊന്നു. 45കാരനായ അമിത് റായ്പുര്‍ക്കറാണ് വയോധികനായ പിതാവിനെ ഇരുമ്പുവടികൊണ്ട് ക്രൂരമായി മര്‍ദിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കേസില്‍ റായ്പൂര്‍ക്കറെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോറി ഡ്രൈവറായ അമിത് ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. മദ്യം വാങ്ങാനായി ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും അവരാരും പണം നല്‍കിയില്ല. തുടര്‍ന്ന് അമിത് ഭാര്യയെ മര്‍ദിക്കാന്‍ തുടങ്ങി. മകന്റെ മര്‍ദനത്തില്‍ നിന്ന് യുവതിയെ രക്ഷിക്കുന്നതിനിടെയാണ് പിതാവിന് അടിയേറ്റത്. 

ഉടന്‍ തന്നെ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അമിത്തിനെതിരെ കൊലപാതകത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു വീണു; മഹാരാഷ്ട്രയിൽ ആറ് മരണം, നിരവധി പേർക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ