'സൗദിയുമായി ബന്ധം അരക്കിട്ടുറപ്പിക്കാന്‍'; മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി മോദിയുടെ കൂടിക്കാഴ്ച 

By സമകാലിക മലയാളം ഡെസ്ക്   |   Published: 11th September 2023 12:43 PM  |  

Last Updated: 11th September 2023 12:43 PM  |   A+A-   |  

muhammed_bin_salman

പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനൊപ്പം/ പിടിഐ

 

ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രതിരോധരംഗത്തെ ഇടപാടുകളും ഊട്ടിയുറപ്പിക്കുകയാണ് പ്രധാനമായും ചര്‍ച്ചയായത്. 

കൂടിക്കാഴ്ചയെത്തുടര്‍ന്ന് വ്യാപാരം, വിവരവിനിമയം, പ്രതിരോധ മേഖലകളില്‍ കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഡല്‍ഹിയിലെത്തിയത്. 

2019 ല്‍ റിയാദില്‍ ഒപ്പുവെച്ച ഇന്ത്യ- സൗദി അറേബ്യ ഉഭയകക്ഷി കരാര്‍ പ്രകാരം രൂപീകരിച്ച സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തിലും ഇരുനേതാക്കളും സംബന്ധിക്കും. മിഡില്‍ ഈസ്റ്റിലെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണ് സൗദി അറേബ്യ. 

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. രാജകുമാരന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ്: വിധിക്ക് മുന്‍കാല പ്രാബല്യമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ