സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധം; ബെംഗളൂരുവിൽ ഇന്ന് വാഹന ബന്ദ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th September 2023 08:07 AM |
Last Updated: 11th September 2023 08:07 AM | A+A A- |

എക്സ്പ്രസ് ചിത്രം
ബെംഗളൂരു: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ബെംഗളൂരുവിൽ ഇന്ന് വാഹന ബന്ദ്. ‘സ്ത്രീശക്തി’ പദ്ധതി സ്വകാര്യ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഞായറാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച അർധരാത്രിവരെയാണ് ബന്ദ്.
32 യൂണിയനുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷ, ടാക്സി എന്നിവയും സ്കൂൾ ബസുകളും ഇന്ന് നിരത്തിലിറങ്ങില്ല. ബന്ദ് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ 500 അധിക ബസ് സർവീസ് നടത്തുമെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിലേക്ക് കൂടുതൽ സർവീസ് നടത്തും.
സ്ത്രീശക്തി പദ്ധതിമൂലമുണ്ടായ നഷ്ടം സർക്കാർ നികത്തുക, ബൈക്ക് ടാക്സികളെ നിരോധിക്കുക എന്നിവയുൾപ്പെടെയുള്ള 28 ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ടുവെക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നു വീണു; മഹാരാഷ്ട്രയിൽ ആറ് മരണം, നിരവധി പേർക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ