ഭൂമി തര്‍ക്കം; ഒരു കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ചു കൊന്നു; വീടുകള്‍ക്ക് തീയിട്ട് നാട്ടുകാര്‍

കൗസംബി ജില്ലയിലെ മൊഹിയുദ്ദീന്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്
ചിത്രം/ എഎൻഐ
ചിത്രം/ എഎൻഐ
Updated on: 
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ കയറി കൊലപ്പെടുത്തി. ഭൂമി തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം. യുപിയിലെ കൗസംബി ജില്ലയിലെ മൊഹിയുദ്ദീന്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 

അച്ഛനെയും മകളെയും മകളുടെ ഭര്‍ത്താവിനെയുമാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹോരിലാല്‍, മകള്‍ ബ്രിജ്കാലി, മരുമകന്‍ ശിവശരണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

കൊലപാതകം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുകയും പ്രകോപിതരായ ചിലര്‍ പ്രതിയുടേത് ഉള്‍പ്പെടെ നിരവധി വീടുകളും കടകളും തീവെച്ചു നശിപ്പിച്ചു. 
പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയതായും കൗസംബി എസ്പി ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER