ന്യൂഡല്‍ഹി: നഷ്ടപ്പെട്ടതിന്റെ ആഴമറിയാതെ ഉറങ്ങിക്കിടന്ന അച്ഛന് സല്യൂട്ട് നൽകുന്ന ആറു വയസുകാരൻ. ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങിന്റെ ഭൗതികശരീരം പഞ്ചാബിലെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഈ ഹൃദയഭേദകമായ കാഴ്‌ച.
സഹോദരൻ സല്യൂട്ട് ചെയ്യുന്നത് കണ്ട് കൂടെ നിന്ന സഹോദരിയും പുഞ്ചിരിച്ചുകൊണ്ട് അച്ഛന് സല്യൂട്ട് നൽകി. കുട്ടികളെ ചേർത്തുപിടിച്ച് ബന്ധുക്കൾ വിങ്ങിപ്പെട്ടി.
അനന്ത്നാഗിൽ സൈന്യവും ജമ്മുകശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് കേണല്‍ മന്‍പ്രീത് സിങ്ങിന് ഭീകരരുടെ വെടിയേറ്റത്. കരസേന വിഭാഗം മേജര്‍ ആശിഷ് ധോന്‍ഛക്, ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹിമയൂണ്‍ ഭട്ട്, മറ്റൊരു സൈനികനും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡറാണ് 41 കാരനായ കേണല്‍ മന്‍പ്രീത് സിങ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക