കാവേരി തര്‍ക്കം; ബംഗളൂരുവില്‍ ബന്ദ്; ഭാഗിക പ്രതികരണം

രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത കര്‍ഷകസംഘടനകളുടെ പ്രതിഷേധം
കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത കര്‍ഷകസംഘടനകളുടെ പ്രതിഷേധം

ബംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബിജെപി- ജെഡിഎസ് പിന്തുണയോടെ ഇന്ന് ബംഗളൂരു ബന്ദ്.  കന്നടസംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിന് ഭാഗിക പ്രതികരണം. ചെറിയ ചില അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കുറുമ്പൂര്‍ ശാന്തകുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷക നേതാക്കളെ മൈസൂരു ബാങ്ക് സര്‍ക്കിളില്‍ വച്ച് പൊലീസ് തടഞ്ഞു. ടൗണ്‍ഹാളിന് സമീപം പ്രതിഷേധം നടത്തിയ കര്‍ഷകസംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം തടയുകയാണെന്ന് സംഘടനാ നേതാക്കള്‍ ആരോപിച്ചു. പ്രകടനങ്ങള്‍ നടത്താന്‍ അനുമതിയുള്ള ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ തടയുന്നതിന് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. 

ബന്ദിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധരാത്രി വരെ നഗരത്തിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ബംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. 

#WATCH | Bus services from Tamil Nadu towards Karnataka are disrupted amid a 'bandh' called in Bengaluru regarding the Cauvery water issue.

Several buses from Tamil Nadu are being stopped at Zuzuvadi in Krishnagiri district of the state. pic.twitter.com/vlqvWnHP54

കെഎസ്ആര്‍ടിസി, ബിഎംടിസി ബസുകള്‍ മുടങ്ങും. സ്‌കൂളുകള്‍ക്ക് അവധിനല്‍കുമെന്ന് രജിസ്റ്റേഡ് അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കില്ല. ഓട്ടോ, ടാക്സി വാഹനങ്ങള്‍ സര്‍വീസ് നടത്തില്ല. ഒല, ഉബര്‍, ഡ്രൈവര്‍മാരും ബന്ദിനെ പിന്തുണയ്ക്കും. മെട്രോ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാകില്ല. അതിനിടെ, കന്നഡസംഘടനകളുടെ പ്രതിനിധികള്‍ ബംഗളൂരുവില്‍ യോഗംചേര്‍ന്ന് 29-ന് കര്‍ണാടക ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com