പ്രമേഹം കൂട്ടാന്‍ ദിവസവും മാങ്ങ കഴിക്കുന്നു; ജാമ്യത്തിന് കെജരിവാള്‍ വളഞ്ഞ വഴി തേടുന്നുവെന്ന് ഇഡി

ദിവസനേ, വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രമേഹം പരിശോധിക്കാന്‍ തന്റെ സ്ഥിരം ഡോക്ടറെ കാണാന്‍ അനുമതി തേടി കെജരിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍ ഫയല്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെജരിവാള്‍ അധികം മധുരം കഴിക്കുന്നുവെന്നും രക്തത്തിലെ പഞ്ചസാര വര്‍ധപ്പിച്ച് മെഡിക്കല്‍ ജാമ്യം ലഭിക്കാനാണ് ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ദിവസനേ, വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രമേഹം പരിശോധിക്കാന്‍ തന്റെ സ്ഥിരം ഡോക്ടറെ കാണാന്‍ അനുമതി തേടി കെജരിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കെജരിവാളിന്റെ ഡയറ്റ് ചാര്‍ട്ട് ഉള്‍പ്പടെ നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രമേഹം ഉണ്ടായിട്ടും ഉയര്‍ന്ന മധുരം അടങ്ങിയ ഭക്ഷണമാണ് കെജരിവാള്‍ കഴിക്കുന്നത്. ദിവസവും മാമ്പഴവും കഴിക്കുന്നു. മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാര കൂട്ടാനാണ് അദ്ദേഹത്തിന്റെ ശ്രമം. മെഡിക്കല്‍ ജാമ്യം ലഭിക്കുന്നതിനായാണ് ഇത് ചെയ്യുന്നതെന്നും കോടതിയെ അറിയിച്ചു.

അരവിന്ദ് കെജരിവാള്‍
മോദി എത്തിയത് ഒന്‍പതു തവണ, നാടടച്ച് പ്രചാരണം; വിരിയുമോ ദ്രാവിഡ മണ്ണില്‍ താമര?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com