'നീതിയാണ് ആവശ്യം'; വൈരം മറന്ന് ഫുട്‌ബോള്‍ ആരാധകര്‍, വന്‍പ്രതിഷേധം, ലാത്തി വീശി പൊലീസ്, വിഡിയോ

'ഞങ്ങള്‍ക്ക് നീതിവേണം' എന്ന് എഴുതിയ പോസ്റ്ററുകള്‍ പ്രദര്‍ശിച്ചായിരുന്നു ആരാധക പ്രതിഷേധം.
East Bengal, Mohun Bagan fans protest for justice in RG Kar Hospital case
വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ക്ലബ്ബുകളുടെ ആരാധകര്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് നടത്തിയ പ്രതിഷേധം പിടിഐ
Updated on
1 min read

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടത്തി മോഹന്‍ ബഗാന്‍- ഈസ്റ്റ് ബഗാന്‍ ആരാധകര്‍. കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡ്യൂറന്റ് കപ്പില്‍ മോഹന്‍ ബഗാന്‍- ഈസ്റ്റ് ബഗാന്‍ മത്സരം റദ്ദാക്കിയിരുന്നു.

'ഞങ്ങള്‍ക്ക് നീതിവേണം' എന്ന് എഴുതിയ പോസ്റ്ററുകള്‍ പ്രദര്‍ശിച്ചായിരുന്നു ആരാധക പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി, പ്രതിഷേധം നടന്നേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആരാധകര്‍ക്ക് നേരെ പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ലാത്തി വിശി, ഏതാനും പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

East Bengal, Mohun Bagan fans protest for justice in RG Kar Hospital case
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തൃശൂര്‍ ടൈറ്റന്‍സ്; ജഴ്‌സിയും ടീം ആന്തവും പുറത്തിറക്കി

തലസ്ഥാനത്ത് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരത്തിന് സുരക്ഷ ഒരുക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് സംഘാടകരെ പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഡ്യൂറന്റ് കപ്പിലെ 'നാട്ടങ്കം' റദ്ദാക്കിയിരുന്നു. അതേസമയം, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബെ സര്‍ക്കാരിനെതിരെ രംഗത്തുവന്നു. പ്രതിഷേധക്കാരെ നീക്കാന്‍ വേണ്ടത്ര പൊലീസ് സേനയെ വിന്യസിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com