കൊല്‍ക്കത്ത: ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പുതുതായി നിയമിച്ച പ്രിന്‍സിപ്പലിനെയും മാറ്റി. പുതിയ പ്രിന്‍സിപ്പല്‍ സുഹൃത പാല്‍, മെഡിക്കല്‍ സൂപ്രണ്ടും വൈസ് പ്രിന്‍സിപ്പലുമായ ബുള്‍ബുള്‍ മുഖോപാധ്യായ, നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. അരുണാവ ദത്ത ചൗധരി എന്നിവരെയാണ് പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പ് മാറ്റിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രതിഷേധിക്കുന്ന ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും, ആരോഗ്യരംഗത്തെ മറ്റുള്ളവരുടേയും ആവശ്യം മാനിച്ചാണ് തീരുമാനമെന്നാണ് സംസ്ഥാന ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗത്തിന്റെ വിശദീകരണം. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളേജ് & ഹോസ്പിറ്റല്‍ (സിഎന്‍എംസിഎച്ച്) പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള മുന്‍ വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ആരോഗ്യ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകര്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വസ്ഥഭവനിലേക്ക് പ്രതിഷേധ റാലി നടത്തിയിരുന്നു. ആര്‍ജി കാര്‍ പ്രിന്‍സിപ്പലായി നിയമിച്ച സുഹൃത പാലിനെ മാറ്റുക, സിഎന്‍എംസിഎച്ച് പ്രിന്‍സിപ്പലായി സന്ദീപ് ഘോഷിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ജൂനിയര്‍ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ