കറുത്ത കോട്ടിനോട് ഗുഡ് ബൈ; ബിരുദദാന ചടങ്ങില്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍

എയിംസ്, ഐഎന്‍ഐഎസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം.
Narendra Modi at AIIMS convocation
എയിംസ് ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി ഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തില്‍ കോളോണിയല്‍ രീതി ഒഴിവാക്കാന്‍ കേന്ദ്രനിര്‍ദേശം. ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് നിര്‍ദേശം. എയിംസ്, ഐഎന്‍ഐഎസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം.

കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ രീതി ബ്രിട്ടീഷ് ഭരണകാലത്തിന്റെതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടന്നു. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകല്‍പ്പന ചെയ്യാന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും കൊളോണിയന്‍ രീതി ഉപേക്ഷിക്കണമെന്നും മന്ത്രാലയം സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022-ലെ സ്വാതന്ത്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മുന്നോട്ട് വച്ച പഞ്ച് പ്രാന്‍ പ്രതിഞ്ജകളുമായി നീക്കം അടുത്ത് നില്‍ക്കുന്നു. ഇന്ത്യയുടെ വേരുകളില്‍ അഭിമാനിക്കാനും ജീവിതത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും കൊളോണിയല്‍ സ്വാധീനം ഇല്ലാതാക്കാനും അന്ന് മോദി നിര്‍ദേശിച്ചിരുന്നു.

Narendra Modi at AIIMS convocation
യോഗ്യതയില്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയര്‍ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com