tourists enjoying the snowy landscapes of Kashmir’s Gulmarg
ഗുല്‍മാര്‍ഗ്

കശ്മീരില്‍ കനത്ത ഹിമപാതം; മഞ്ഞ് പുതഞ്ഞ റോഡിലൂടെ ഒഴുകി വാഹനങ്ങള്‍, വിഡിയോ

മഞ്ഞുമൂടിയ റോഡില്‍ നിന്ന് ഒരു കാര്‍ തെന്നിമാറുന്നത് അടക്കുള്ള വിഡിയോകളാണ് പ്രചരിക്കുന്നത്
Published on

ശ്രീനഗര്‍: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, പഹല്‍ഗാം തുടങ്ങിയ പ്രദേശങ്ങളിലെ മഞ്ഞുവീഴ്ച ആസ്വദിക്കുന്ന വിനോദ സഞ്ചാരികളുടെ വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മഞ്ഞുമൂടിയ റോഡില്‍ നിന്ന് ഒരു കാര്‍ തെന്നിമാറുന്നത് അടക്കുള്ള വിഡിയോകളാണ് പ്രചരിക്കുന്നത്. ഒരേസമയം ആസ്വാദനത്തിനൊപ്പം ആശങ്കയും ഉണ്ടാക്കുന്നവായണ് ഇവ. മഞ്ഞുപാളികള്‍ നിറഞ്ഞ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമാകുന്നു. മഞ്ഞില്‍ തെന്നി നീങ്ങുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു മൂലയിലേക്ക് മറിയുന്നു. വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗിന് സമീപത്തെ ദൃശ്യങ്ങളാണിവ.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ 40 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. വിഡിയോയില്‍ ചിലര്‍ നില വിളിക്കുന്നതും കേള്‍ക്കാം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ മഞ്ഞുവീഴ്ചയുള്ള മാസങ്ങളില്‍ ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ചിലര്‍ പറയുമ്പോള്‍, സാഹസിക യാത്രയെന്ന തരത്തിലാണ് ചിലരുടെ പ്രതികരണം.

വടക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗില്‍ കുറഞ്ഞ താപനില മൈനസ് 9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി ശ്രീനഗറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് സാധാരണയേക്കാള്‍ 5.4 ഡിഗ്രി കുറവാണ്. കശ്മീര്‍ താഴ്‌വരയിലെ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ ഈ സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കശ്മീരിലെ ഗുല്‍മാര്‍ഗ്, കുപ്‌വാര, പിര്‍ കി ഗലി എന്നിവയുള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച മഞ്ഞുവീഴ്ച ഉണ്ടായതിനെത്തുടര്‍ന്ന് മുഗള്‍ റോഡും സിന്താന്‍ റോഡും അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com