കയ്യില്‍ കയര്‍ കെട്ടി, പൊലീസിനെ ബൈക്കിന് പുറകിലിരുത്തി പ്രതിയുടെ യാത്ര- വിഡിയോ വൈറല്‍

പിന്നിലിരിക്കുന്ന പൊലീസുകാരന്‍ ഹെല്‍മെറ്റ് വെച്ചിട്ടുണ്ട്.
പൊലീസിനെ പിന്നിലിരുത്തിയുള്ള പ്രതിയുടെ യാത്ര
പൊലീസിനെ പിന്നിലിരുത്തിയുള്ള പ്രതിയുടെ യാത്ര വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ലഖ്‌നൗ: കയ്യില്‍ കയര്‍ കെട്ടി പൊലീസുദ്യോഗസ്ഥനെ ബൈക്കിന് പിന്നിലിരുത്തി യാത്ര ചെയ്ത് പ്രതി. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. പിന്നിലിരിക്കുന്ന പൊലീസുകാരന്‍ ഹെല്‍മെറ്റ് വെച്ചിട്ടുണ്ട്. എപ്പോഴാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല.

തണുപ്പ് വര്‍ധിച്ചതിനാല്‍ പൊലീസ് കോണ്‍സ്റ്റബിളിന് ബൈക്ക് ഓടിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രതി ഓടിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് മെയിന്‍പുരി പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala police
Wife strangled to death by rope, husband arrested
Top 5 News Today
K Muraleedharan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com